+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റീ​സ് മീ​റ്റി​നു ഫി​സാ​റ്റി​ൽ തു​ട​ക്കം

അ​ങ്ക​മാ​ലി: തി​രു​വ​ന​ന്ത​പു​രം എ​പി​ജെ അ​ബ്ദു​ൽ​ക​ലാം ടെ​ക്‌​നോ​ലോ​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ എ​ൻ​എ​സ്എ​സ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന അ​ഖി​ല കേ​ര​ള എ​ൻ​എ​സ്എ​സ് വോ​ള​ണ്ട
വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റീ​സ് മീ​റ്റി​നു ഫി​സാ​റ്റി​ൽ തു​ട​ക്കം
അ​ങ്ക​മാ​ലി: തി​രു​വ​ന​ന്ത​പു​രം എ​പി​ജെ അ​ബ്ദു​ൽ​ക​ലാം ടെ​ക്‌​നോ​ലോ​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ എ​ൻ​എ​സ്എ​സ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന അ​ഖി​ല കേ​ര​ള എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി​സ് മീ​റ്റ്-2022​നു അ​ങ്ക​മാ​ലി ഫി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ തു​ട​ക്ക​മാ​യി. റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫി​സാ​റ്റ് അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി എം.​പി. അ​ബ്ദു​ൽ നാ​സ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​മൊ​ട്ടാ​കെ​യു​ള്ള 150ല​ധി​കം എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി 300ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി​മാ​രു​ടെ സ​ർ​വ​ധോ​ൻ​മു​ഖ​മാ​യ വി​ക​സ​ത്തി​നു​ള്ള വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ മീ​റ്റി​ൽ ഉ​ൾ​പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സ് സെ​ൽ സ്റ്റേ​റ്റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജോ​യ് വ​ർ​ഗീ​സ്, എ​ൻ​എ​സ്എ​സ് റീ​ജി​യ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​ജ​യ് എം. ​പോ​ൾ, ഡോ. ​സു​നീ​ഷ്, ഫി​സാ​റ്റ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്. സാ​ജ​ൻ , വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി എ​സ്. ശ്രീ​പ്രി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ശ്യാം ​പ്ര​സാ​ദ്, റി​ധി​ൻ, സി​ജോ, വി​വി​ധ എ​ൻ​എ​സ്എ​സ് സെ​ല്ലു​ക​ളു​ടെ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ദ​ർ​ശ​ന, ഷി​ജു, സു​ജ​യ്, അ​ധ്യാ​പ​ക​രാ​യ നി​സാ​മു​ദീ​ൻ, ജി​സ്‌​റ്റോ, എ​ൽ​ദോ​സ്, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഭി​ജി​ത്, ജെ​റി, ഐ​ശ്വ​ര്യ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.