കൊച്ചി: മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സീനിയര്‍ സെക്കൻഡറി സ്കൂളിലെ അഞ്ചു വിദ്യാര്‍ഥികളുടെയും അധ്യാപകന്റെയും മരണത്തിനിടയാക്കിയ സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് പറഞ്ഞു. ദുരന്തത്തില്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജീവന്‍നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.