എടക്കര: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാന്പയിന്റെ ഭാഗമായി നാരോക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പരിവർത്തന പരിപാടി സംഘടിപ്പിച്ചു. വാർഡ് മെന്പർ ടി.എം.ഷൈലജ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ എം.സുജ മുഖ്യസന്ദേശം നൽകി. രക്ഷിതാക്കൾക്കുള്ള ന്പോധവൽകരണ ക്ലാസ് പ്രധാനാധ്യാപിക വി.പി.അന്നമ്മ ഉദ്ഘാടനം ചെയ്തു. വർഗീസ്, പുളിയഞ്ചാലിൽ അസീസ്, എം.ഐ.ഹമീദ്, പി.ആർ.മുരളി, മുഹമ്മദാലി സുല്ലമി, റഷീദ് എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ രാജേഷ് കുമാർ, രാജേഷ്, പി ബീന, ദീലിപ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. രക്ഷിതാക്കൾക്കുള ബോധവൽകരണ ക്ലാസിന് വിമുക്തി ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ.പി.മുസഫർ നേതൃത്വം നൽകി. രക്ഷിതാക്കൾക്ക് എക്സൈസ് വകുപ്പിന്റെ കരുതൽ കൈപുസ്തകവിതരണവും നടത്തി.