പെരിന്തൽമണ്ണ: മക്കരപ്പറന്പ് ഗ്രാമപഞ്ചായത്തും കുടുംബശ്രീ ബാലസഭയും സംയുക്തമായി ലഹരി വിരുദ്ധ കാന്പയിൻ സംഘടിപ്പിച്ചു. ബാലസഭാ കുട്ടികൾ മക്കരപ്പറന്പ പഞ്ചായത്ത് പടിയിൽ നിന്നും മക്കരപ്പറന്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാരത്തോണ്‍, സൈക്കിൾ റാലി നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ ബാലപഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ അൻജും ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഉദ്്ഘാടനം ജില്ലാ പഞ്ചായത്ത് മെന്പർ ടി.പി.ഹാരിസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കാവുങ്ങൽ അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സണ്‍ അനിത മേലേപിലാക്കാട് സ്വാഗതം ആശംസിച്ചു.