കാളികാവ്: വീട്ടിലും സ്കൂട്ടറിലും വില്പനക്കായി സൂക്ഷിച്ചു വച്ച 30 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. മന്പാട്ടുമൂല അത്താണിക്കൽ സ്വദേശി കോട്ടയിൽ വീട്ടിൽ ഷാജുവാണ് പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ ഷിജുമോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ലഹരിവസ്തുക്കളുടെ വിൽപ്പനക്കാരെക്കുറിച്ച് സൂചനകൾ കിട്ടിയിട്ടുണ്ടെന്നും വ്യാപകമായി കർശന പരിശോധനയും നടപടിയും തുടർന്നും ഉണ്ടാകുമെന്ന് ഇൻസ്പെക്ടർ ഷിജുമോൻ അറിയിച്ചു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.