മഞ്ചേരി: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യവുമായി വിദ്യാർഥികൾ നടത്തിയ ഫ്ളാഷ് മോബ് ശ്രദ്ധേയമായി. മഞ്ചേരി എംഎം വൈഎച്ച്എസ് എസിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ്, ജെആർസി, എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് സീതിഹാജി ബസ് സ്റ്റാന്റിൽ ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്. ലഹരിക്കെതിരെ ബോർഡുകളും മുദ്രാവാക്യങ്ങളുമുയർത്തി റാലിയായിട്ടാണ് നഗരത്തിലൂടെ വിദ്യാർത്ഥികൾ ബസ് സ്റ്റാന്റിലെത്തിയത്. തുടർന്ന് വിദ്യാർഥികളുടെ ലഹരി വിരുദ്ധ ഗാനം, സ്കിറ്റ് എന്നിവയും അരങ്ങേറി. സമാപന പരിപാടി പിടിഎ പ്രസിഡന്റ് അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ സ്വാലിഹ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ അൻവർ ശക്കീൽ, അബ്ദുൽ റസാഖ്, അധ്യാപകരായ പി.കെ.ഫിറോസ്, എ.സലീന, എം.എ.ഇർഷാദ് പ്രസംഗിച്ചു. എക്സൈസ് ഓഫീസർ ദിപ, നിഹ എന്നിവർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.