പെരിന്തൽമണ്ണ: മലപ്പുറം ജില്ല സഹോദയ കലോത്സവം ഒക്ടോബർ 22നും 23നും ശ്രീവള്ളുവനാട് വിദ്യാഭവനിൽ വച്ച് നടക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം എംപി ഇ.ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരി കെ.പി.സുധീര വിശിഷ്ടാതിഥിയായിരിക്കും. ഡോ.ധർമാനന്ദ സ്വാമികൾ ദീപം തെളിയിക്കും. രണ്ട് ദിവങ്ങളിൽ ഇരുപത് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ 142 ഇനങ്ങളിലായി ജില്ലയിലെ 82 സിബിഎസ്ഇ വിദ്യാലയങ്ങളിലെ ആറായിരം മത്സരാർഥികൾ പങ്കെടുക്കും. 14, 15 തിയതികളിലായി സർഗോത്സവവും ഐടി ഫെസ്റ്റും പെരിന്തൽമണ്ണ സിൽവർ മൗണ്ട് സ്കൂളിൽ വെച്ച് നടക്കും. സർഗോത്സവത്തിന്റെ (സ്റ്റേജിതര മത്സരങ്ങൾ) ഉദ്ഘാടനം തുഞ്ചൻ മലയാള സർവലാശാല വൈസ് ചാൻസിലർ അനിൽ വള്ളത്തോൾ നിർവഹിക്കും. കൊറോണ മഹാമാരിക്ക് ശേഷം ആദ്യമായി നടക്കുന്ന കലോത്സവത്തിന്റെ വിജയത്തിനായി വിപുലമായ മുന്നൊരുക്കങ്ങൾ നടന്നു വരുന്നു.
സഹോദയ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സഹോദയ ജനറൽ സെക്രട്ടറി പി.ഹരിദാസ് സി.കെ.ഹൗസത്തിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. വണ്ടൂർ സൈനിക് സ്കൂളിലെ ദേവികയാണ് ലോഗോ രൂപകൽപന ചെയ്തത്.
സഹോദയ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സഹോദയ ജനറൽ സെക്രട്ടറി പി.ഹരിദാസ് സി.കെ.ഹൗസത്തിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. വണ്ടൂർ സൈനിക് സ്കൂളിലെ ദേവികയാണ് ലോഗോ രൂപകൽപന ചെയ്തത്.