മലപ്പുറം: മംഗലം- മരവന്ത റോഡിൽ ഓവുപാലത്തിന്റെ പുനർ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഒക്ടോബർ എട്ടു മുതൽ ഡിസംബർ ഒന്നു വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ വിഭാഗം) എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. യാത്രക്കാർ ആലത്തിയൂർ- പള്ളിക്കടവ്, ചമ്രവട്ടം- പുറത്തൂർ റോഡുകൾ ഉപയോഗപ്പെടുത്തണം.