അങ്ങാടിപ്പുറം: ഒക്ടോബർ 22,23 തിയതികളിൽ അങ്ങാടിപ്പുറത്ത് നടക്കുന്ന സിഐടിയു മലപ്പുറം ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ സിഐടിയു മങ്കട ഏരിയാ കണ്വെൻഷൻ തീരുമാനിച്ചു. സമ്മേളനത്തിന് അനുബന്ധമായി ഏരിയയിൽ വിവിധ സെമിനാറുകൾ, ചലച്ചിത്രപ്രദർശനം, കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. ജില്ലാ സമ്മേളനത്തിന്റെ സമാപനറാലിയിൽ നാലായിരം പേർ പങ്കെടുക്കും.
ഏരിയാ കണ്വെൻഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി.ശശികുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.ഹരി അധ്യക്ഷനായി. കെ ദിലീപ് രക്തസാക്ഷി പ്രമേയവും പി.പത്മജ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി എം.പി.സലീം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ.കുഞ്ഞുമോൻ സമ്മേളന ഫണ്ട് ഏറ്റുവാങ്ങി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എ.ആർ.വേലു, ജില്ലാ സെക്രട്ടറിമാരായ എം.എം.മുസ്തഫ, കെ.പി.വിജയ എന്നിവർ സംസാരിച്ചു.
പി.അബ്ദുസമദ് സ്വാഗതവും, കെ.ടി.അനിൽകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എ.ഹരി (പ്രസിഡന്റ്), എം.പി.സലീം (സെക്രട്ടറി), പി. അബ്ദുസമദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.