രാമപുരം: സമൂഹ്യപ്രവർത്തനത്തിലെ പ്രാഥമിക രീതികൾ എന്ന വിഷയത്തിൽ റസിഡൻഷ്യൽ ശില്പശാല സംഘടിപ്പിച്ച് ജെംസ് കോളജ് സോഷ്യൽ വർക്ക് ആൻഡ് സോഷ്യോളജി പിജി ഡിപ്പാർ്ട്ട്മെന്റ്. കോളേജ് ചെയർമാൻ മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കോളജ് വൈസ് ചെയർമാൻ എം.വാസുദേവൻ അധ്യക്ഷത വഹിച്ചു.
കോളജ് അക്കാദമിക് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ.ബിജി ഉണ്ണീ, വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അഷ്റഫ്, ഡിപ്പാർട്ട്മെന്റ്് മേധാവി ഡോ.കെ.അരുണ്‍, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ എസ്.എസ്.തൻസീർ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ സമൂഹ്യപ്രവർത്തന രംഗങ്ങളിലെ പ്രമുഖർ വിഷയാവതരണം നടത്തി. ക്യാന്പിന്റെ ഭാഗമായി വ്യത്യസ്ത കലാ സാംസ്കാരിക പരിപാടികൾ നടത്തി. കേരളത്തിലെ പ്രമുഖകോളജുകളിൽ നിന്നായി നൂറോളം അധ്യാപകരും വിദ്യാർഥികളും ശില്പശാലയിൽ പങ്കെടുത്തു.