എടക്കര: ലഹരിക്കെതിരെയുള്ള ബോധവത്കരണം കുടുംബങ്ങളിലെത്തിക്കാൻ വഴിക്കടവ് പഞ്ചായത്തിന്റെ ലഹരിക്കെതിരെ ‘ഒരു തിരി വെട്ടം’ പദ്ധതി. പഞ്ചായത്തിലെ എല്ലാ വീടുകളിലും ഒക്ടോബർ 22ന് പത്ത് മിനിട്ട് മെഴുക് തിരി കത്തിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി പ്രഖ്യാപനം നടത്തും. വൈകുന്നേരം 7.30ന് എല്ലാ വീടുകളിലും ഒരേ സമയം തിരി കത്തിച്ച് കുടുംബനാഥൻ പ്രതിജ്ഞ ചൊല്ലികൊടുക്കാനാണ് തീരുമാനം. മുന്നോടിയായി രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, മത സ്ഥാപന മേധാവികൾ, കുടുംബശ്രീ പ്രവർത്തകർ, അധ്യാപക പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ഒരാഴ്ചക്കുള്ളിൽ പഞ്ചായത്ത് തല മോണിറ്ററിംഗ് സമിതിക്ക് രൂപം നൽകും. എല്ലാ വാർഡുകളിലും ലഹരിവിരുദ്ധ സമിതി രൂപീകരിച്ചതായി ഉറപ്പാക്കും.
17ന് ക്ലബുകൾ, സന്നദ്ധ സംഘടനകൾ, ഓട്ടോ ടാക്സി ജീവനക്കാർ എന്നിവരുടെ പഞ്ചായത്ത്തല യോഗം വിളിക്കും. 18ന് ഹയർ സെക്കൻഡറി, ഹൈസ്കൂൾ സ്ഥാപന മേധാവികൾ, അധ്യാപക പ്രതിനിധികൾ എന്നിവരുടെ യോഗം ചേരും. 19, 20 തിയതികളിൽ കുടുംബശ്രീ, ആശാവർക്കർമാർ എന്നിവരുടെ സഹകരണത്തോടെ വാർഡ് തല സമിതികളുടെ മേൽനോട്ടത്തിൽ വീടുകൾ കയറി ലഹരിക്കെതിരെയുള്ള ബോധവത്കരണം നൽകും. പഞ്ചായത്ത് ഭരണസമിതി വ്യാഴാഴ്ച വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് തങ്കമ്മ നെടുന്പടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് റെജി ജോസഫ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. വഴിക്കടവ് പോലീസ് സബ് ഇൻസ്പെക്ടർ ടി.എസ്.സനീഷ്, സിവിൽ എക്സൈസ് ഓഫീസർ എം.രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.നാസർ എന്നിവർ ക്ലാസെടുത്തു.