തൊടുപുഴ: കാരിക്കോട് ജില്ലാ ആശുപത്രിയിലേക്കുള്ള റോഡ് നവീകരിച്ച് ഗതാഗതത്തിനായി തുറന്നു കൊടുത്തു. ആശുപത്രിയിലേക്കുള്ള പ്രധാന പാതയായ റോഡ് ഏറെക്കാലമായി തകർന്നുകിടക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ മുടക്കിയാണ് റോഡ് നവീകരിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പി.എൻ. അജി, ജില്ലാ പഞ്ചായത്തംഗം സി.വി. സുനിത, വാർഡ് കൗണ്‍സിലർ ശ്രീലക്ഷ്മി സുദീപ്, ആർഎംഒ ഡോ. സി.ജെ. പ്രീതി എന്നിവർ പ്രസംഗിച്ചു.