ഇരിങ്ങാലക്കുട: ചമയം നാടകവേദിയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പുല്ലൂർ നാടകരാവിന്റെ സംഘാടകസമിതി രൂപവത്കരണ യോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ യോഗം ഉദ്ഘാടനം ചെയ്തു. നാടകവേദി പ്രസിഡന്റ് എ.എൻ. രാജൻ അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായിരുന്നു. ഡോ. കെ. രാജേന്ദ്രൻ, പ്രഫ. സാവിത്രി ലക്ഷ്മണൻ, കെ.എൻ.എ കുട്ടി ഉദിമാനം, പി.കെ. കിട്ടൻ, ഭരതൻ കണ്ടേങ്കാട്ടിൽ, പി.വി. രാജേഷ്, കെ.വി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മന്ത്രി ആർ. ബിന്ദു - മുഖ്യരക്ഷാധികാരി, നഗരസഭാ ചെയർപേഴ്സണ്‍ സോണിയ ഗിരി - രക്ഷാധികാരി, എ.എൻ. രാജൻ - ചെയർമാൻ, പുല്ലൂർ സജു ചന്ദ്രൻ - ജനറൽ കണ്‍വീനർ, ടി.ജെ. സുനിൽകുമാർ -ട്രഷറർ എന്നിവരടങ്ങുന്ന സംഘാടക സമിതിയെയും യോഗം തെരഞ്ഞെടുത്തു. തുടർന്ന് ജോസ് ചിറമ്മലിന്റെ ദയവായി എന്ന കഥയുടെ നാടകാവിഷ്കാരം സുധാകരൻ വെള്ളാങ്കല്ലൂർ അവതരിപ്പിച്ചു.
വാർഷിക പൊതുയോഗം നടന്നു
ഇരിങ്ങാലക്കുട: കോ - ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ 27-ാമത് വാർഷിക പൊതുയോഗം നടന്നു. ഹോസ്പിറ്റൽ പ്രസിഡന്റ് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരൻ സ്വാഗതവും സെക്രട്ടറി കെ.ജെ. ജോയ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഡയറക്ടർ ഇ.എം. അബ്ദുൾ സത്താർ നന്ദി പറഞ്ഞു.