+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊടി നശിപ്പിച്ചു

ചാലക്കുടി: നാ​ഷ​ണ​ലി​സ്റ്റ് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ (എ​ൻസിപി) കൊടി സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു. ഇ​തി​നെ​തി​രെ ചാ​ല​ക്കു​ടി ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​തി​ഷേ​ധിക്കുകയും ചാ​ല​ക്കു​ടി പോ​
കൊടി നശിപ്പിച്ചു
ചാലക്കുടി: നാ​ഷ​ണ​ലി​സ്റ്റ് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ (എ​ൻസിപി) കൊടി സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു. ഇ​തി​നെ​തി​രെ ചാ​ല​ക്കു​ടി ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​തി​ഷേ​ധിക്കുകയും ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കുകയും ചെയ്തു. എ​ത്ര​യും വേ​ഗം ഈ ​സാ​മൂ​ഹ്യ വി​രു​ദ്ധ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടുവ​ര​ണ​മെ​ന്ന് ബ്ലോ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.പി. സ​ജീ​വ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഉ​ദ​യ​കു​മാ​ർ, ട്ര​ഷ​റ​ർ ആ​ജു എ​ൽ. പു​ല്ല​ൻ, സെ​ക്ര​ട്ട​റിമാ​രാ​യ ഷാ​ജി അ​തി​ര​പ്പി​ള്ളി, ബാ​ല​ച​ന്ദ്ര​ൻ മേ​ലൂ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്മാ​രാ​യ ബി​ജു പൗ​ലോ​സ്, ലോ​നാ​യി മേ​ലൂ​ർ, വി​ജ​യ​ൻ കൊ​ട​ക​ര, സ​ജീ​വ് ആ​തി​ര​പ്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കിണറ്റിൽവീണ പ​ശു​കു​ട്ടിയെ
ഫയർഫോഴ്സെത്തി രക്ഷിച്ചു

ആ​ളൂ​ർ: ക​നാ​ൽ​പ്പാ​ലം അ​ടു​ത്ത് അ​യി​നി​ക്കാ​ട​ൻ സു​രേ​ഷി​ന്‍റെ ഏ​ക​ദേ​ശം ആറുമാ​സം പ്രാ​യ​മാ​യ പ​ശു​കു​ട്ടി വീ​ട്ടുകി​ണ​റി​ൽ വീണു. ചാ​ല​ക്കു​ടി ഫയർഫോഴ്സിൽ നി​ന്നും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ആ​ർ. ഹ​ർ​ഷ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പി. ​ഒ. വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ടി. ​എ​സ്. അ​ജ​യ​ൻ, സി. ആ​ർ. ര​തീ​ഷ്, എ​സ്.ആ​ർ. സാ​ജ​ൻ​രാ​ജ്, കെ. ​അ​രു​ണ്‍, ഹോം ​ഗാ​ർ​ഡ് മാ​രാ​യ പി.​കെ. ബാ​ബു, കെ. ​പി. മോ​ഹ​ന​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് റെ​സ്ക്യൂ നെ​റ്റി​ന്‍റെ സ​ഹാ​യ​ത്താ​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ കെ. അ​രു​ണ്‍ കി​ണ​റി​ൽ ഇ​റ​ങ്ങി പ​ശു​കു​ട്ടിയെ സു​ര​ക്ഷി​ത​മാ​യി ക​ര​യി​ൽ എ​ത്തി​ച്ച് ഉ​ട​മ​യെ ഏ​ല്പി​ച്ചു.