ഗുരുവായൂർ: റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണത്തിന്റെ ഭാഗമായി പാളത്തിനു സമീപമുള്ള കോണ്‍ക്രീറ്റ് തൂണുകളുടെ പൈലിംഗ് ജോലികൾ ആരംഭിച്ചതിനാൽ കിഴക്കേനട റെയിൽവേ ഗേറ്റ് വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു.
പാളത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള തൂണുകളുടെ പൈലിംഗാണ് ആരംഭിച്ചിട്ടുള്ളത്. ഒരു തൂണിന് 12 പൈലിംഗാണ് വേണ്ടത്. തൂണുകൾ സ്ഥാപിച്ചശേഷം പൈൽ കാപ്പ് നിർമിക്കണം. മൂന്നുമാസത്തോളം സമയം ഈ പ്രവൃത്തികൾക്കു വേണ്ടിവരും. ഗുരുവായൂരിൽ നിന്ന് തൃശൂർ ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങൾ ബാബു ലോഡ്ജ് വഴിയും തൃശൂർ ഭാഗത്തുനിന്ന് ഗുരുവായൂരിലേക്കു വരുന്ന വലിയ വാഹനങ്ങൾ തൈക്കാട് ചാട്ടുകുളം റോഡ് വഴി കോട്ടപ്പടിയിലെത്തി ഗുരുവായൂരിലേക്ക് എത്താം.
തൃശൂർ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ മാവിൻചുവട് വഴി തിരിഞ്ഞ് ചാമുണ്ഡേശ്വരി വഴിയും ഗുരുവായൂരിലേക്കു വരാവുന്നതാണ്.
പാലത്തിന്റെ ഒരു വശത്തെ സ്ലാബ് കോണ്‍ക്രീറ്റിംഗ് പ്രവൃത്തി ആരംഭിച്ചു. ഇത് ഈ മാസം പൂർത്തിയാവും. മേൽപ്പാലവുമായി ബന്ധപെട്ട് ആർബിഡിസികെയുടെ മുഴുവൻ പ്രവൃത്തികളും ഡിസംബർ 31ന് മുൻപ് പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്.
പാളത്തിനു മുകളിലുള്ള ഗർഡറുകൾ സ്ഥാപിക്കുന്നതിന് റെയിൽവെയുടെ സാങ്കേതിക വിഭാഗത്തിന്റെ അനുമതി ലഭിക്കണം. ഇതിനുശേഷം പാളത്തിന് മുകളിൽ ഗർഡറുകൾ സ്ഥാപിച്ചാലാണ് പാളത്തിന്റെ നിർമാണം പൂർത്തിയാവുക.