പട്ടിക്കാട്: കണ്ണാറയിൽ നിന്നും മൊബൈൽ ഫോണ് മോഷ്ടിച്ച തമിഴ്നാട് സ്വദേശിയെ പീച്ചി പോലീസ് പിടികൂടി. തിരുനെൽവേലി പള്ളിക്കോട്ടൈ നോർത്ത് അവന്തൻകുളം സ്വദേശി കെ. ആന്റണി സേവിയർ രാജ എന്നയാളെയാണ് പട്ടിക്കാട് നിന്നും പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സി. ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ജെസിബി ഉടമയായ മാരായ്ക്കൽ സ്വദേശി ഷാജി പൗലോസിന്റെ ഡ്രൈവറായി മൂന്നുദിവസം മുൻപാണ് ഇയാൾ കണ്ണാറയിൽ എത്തിയത്. ഇയാൾ താമസിച്ചിരുന്ന വീട്ടിൽ മറ്റൊരു മുറിയിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ ഷണ്മുഖൻ എന്ന ഡ്രൈവറുടെ 18,500 രൂപ വിലവരുന്ന മൊബൈൽ ഫോണും എടിഎം കാർഡ് ഉൾപ്പെടെ വിലപിടിപ്പുള്ള രേഖകളുമാണ് ഇയാൾ മോഷ്ടിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയെ തുടർന്നാണ് പീച്ചി പോലീസ് അന്വേഷണം ആരംഭിച്ചതും പ്രതിയെ പിടികൂടിയതും. പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. മോഷണംപോയ വസ്തുക്കൾ ഇയാളിൽനിന്നും പോലീസ് കണ്ടെടുത്തു. പീച്ചി എസ്ഐ ഹരികുമാർ പി.കെ., സിപിഒ ജോസഫ്, ഡ്രൈവർ ഷിനോദ്, ഹോം ഗാർഡ് ഫിലിപ്പ്കുട്ടി എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.