പുതുക്കാട്: കല്ലൂർ കിഴക്കേ പള്ളിയിൽ റാഫേൽ മലാഖയുടെ ഉൗട്ടുതിരുനാൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് ഏഴി ന് വാഹനങ്ങളുടെ വെഞ്ചിരിപ്പ് നടക്കും. ശനിയാഴ്ച വൈകീട്ട് ഏഴിന് തിരുസ്വരൂപം എഴുന്നള്ളിപ്പ് പള്ളിയിൽ എത്തിച്ചേരും. ദിവ്യബലിക്ക് ഫാ. ജോസഫ് അന്തിക്കാട്ട് കാർമികത്വം വഹിക്കും. തിരുനാൾ ദിനമായ ഞായറാഴ്ച ദിവ്യബലിക്ക് ഫാ. സെബി പുത്തൂർ മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജിബിൻ താഴേക്കാടൻ തിരുനാൾ സന്ദേശം നൽകും. വികാരി ഫാ. വർഗീസ് തരകൻ, വർഗീസ് വളപ്പൻ, സജി പനോക്കാരൻ, ബൈജു പാലത്തിങ്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.