തൃശൂർ: കേന്ദ്ര സംസ്കൃത സർവകലാശാല ഗുരുവായൂർ സെന്റർ സ്ഥാപകൻ സംസ്കൃത പ്രണയഭാജനം പി.ടി. കുരിയാക്കോസിന്റെ 133-ാം ജന്മദിനം ആഘോഷിച്ചു. പാവറട്ടി തീർഥകേന്ദ്രത്തിലെ സമാധിയിൽ തീർഥകേന്ദ്രം റെക്ടർ ഫാ. ജോണ്സണ് ഐനിക്കൽ, വിദ്യാപീഠം സംരക്ഷണ സമിതി പ്രസിഡന്റ് തോമസ് പാവറട്ടി എന്നിവർ പുഷ്പാർച്ചന നടത്തി. കുരിയാക്കോസ് സ്മൃതിഭവനിൽ നടന്ന ആഘോഷചടങ്ങിൽ കോ-ഓർഡിനേറ്റർ ഡോ. ഇ.ആർ. നാരായണൻ അധ്യക്ഷനായി. മുൻ പ്രിൻസിപ്പൽ ഡോ. എം.എ. ബാബു, അഡീഷണൽ സെക്രട്ടറി ഷെല്ലി പോൾ കാട്ടുക്കാരൻ, പി.ജെ. സ്റ്റൈജു, പി.ടി. കുരിയാക്കോസിന്റെ പൗത്രൻ കുരിയൻ പുലിക്കോട്ടിൽ, വിശാൽ കുര്യൻ എന്നിവർ പ്രസംഗിച്ചു.