ചേർപ്പ്: വിജയദശമി ദിനത്തിൽ തിരുവുള്ളക്കാവ് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പതിനായിരത്തോളം കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ഇന്നലെ പുലർച്ചെ നാലു മുതൽ ക്ഷേത്ര സരസ്വതി മണ്ഡപത്തിൽ എഴുത്തിനിരുത്തൽ ആരംഭിച്ചു. തിരുവുള്ളക്കാവ് വാരിയത്തെ ടി.വി. ശ്രീധരൻ വാരിയരുടെ നേതൃത്വത്തിൽ അറുപതോളം ആചാര്യന്മാർ എഴുത്തിനിരുത്തൽ ചടങ്ങിനു നേതൃത്വം നൽകി.
ക്ഷേത്ര ചടങ്ങുകൾക്കു ക്ഷേത്രം തന്ത്രി കെ.പി. കൃഷ്ണൻ ഭട്ടതിരിപ്പാട്, മേൽശാന്തി മഴമംഗലത്ത് തരണനെല്ലൂർ രമേശൻ നന്പൂതിരിപ്പാട് എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. ഇന്നലെ ഉച്ചവരെയും വൈകീട്ടും എഴുത്തിനിരുത്തൽ തുടർന്നു. വൻ ഭക്തജനത്തിരക്കും ക്ഷേത്രത്തിൽ അനുഭവപ്പെട്ടു.
തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോഗ്രേ, ഐജി ആർ. ആദിത്യ എന്നിവർ ക്ഷേത്ര ദർശനത്തിനെത്തിയിരുന്നു.
ദേവസ്വം ഭരണസമിതി പ്രസിഡന്റ് എ.ജെ. വാസുദേവൻ അടിതിരിപ്പാട്, സെക്രട്ടറി എ.എ. കുമാർ, ജോയിന്റ് സെക്രട്ടറി സി.ആർ. രാജൻ, പോലീസ് ഉദ്യേഗസ്ഥർ എന്നിവർ നേതൃത്വം നൽകി.