കോതമംഗലം : ഡോ. ടോണി ഡാനിയേൽ മെമ്മോറിയൽ 66-ാമത് എറണാകുളം ജില്ലാ അത്ലറ്റിക് ചാന്പ്യൻഷിപ്പ് കോതമംഗലം എംഎ കോളജിൽ ഇന്നും, നാളെയും നടക്കും. എറണാകുളം ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50ൽ അധികം ക്ലബ്ബുകൾ പങ്കെടുക്കും. ഇന്ന് രാവിലെ ഏഴിന് മത്സരങ്ങൾ ആരംഭിക്കും. രാവിലെ 10ന് ജില്ലാ അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് മാത്യു ഉദ്ഘാടനം നിർവഹിക്കും. നാളെ വൈകുന്നേരം 4.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് വിജയികൾക്കുള്ള സമ്മാന വിതരണം നിർവഹിക്കും.