വൈപ്പിൻ: നമ്മുടെ അകത്തളങ്ങളിൽ പുരുഷമേധാവിത്വം ഇന്നും നിലനിൽക്കുന്നുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കടുത്ത സ്തീവിരുദ്ധ ആശയങ്ങളും നിലനിൽക്കുന്നുണ്ട്. ഇത് സമൂഹമനോഭാവത്തിന്റെ പോരായ്മയാണെന്നും ഇവർ പറഞ്ഞു. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒരേപോലെയാണ് അച്ഛനമ്മമാർ വളർത്തേണ്ടത്. എന്നാൽ ഇപ്പോഴും ആണ്‍കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്ന സമൂഹമാണ് നമ്മുടേതെന്നും സംഘനയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കൂടിയായ അവർ വ്യക്തമാക്കി.
സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് ജില്ലാ പ്രസിഡന്റ് ടി.വി. അനിത പതാക ഉയർത്തി. ജില്ലാ സെക്രട്ടറി പുഷ്പ ദാസ് റിപ്പോർട് അവതരിപ്പിച്ചു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എം. ദിനേശ്മണി, എസ്. ശർമ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, സെക്രട്ടറി സി.എസ്. സുജാത, ട്രഷറർ ഇ. പത്മാവതി, സംസ്ഥാന സമിതി അംഗങ്ങളായ എൻ.സി. ഉഷാകുമാരി, ബീന ബാബുരാജ്, റഷീദ സലിം, പി.എസ്. ഷൈല, സംഘാടകസമിതി ചെയർമാൻ എ.പി. പ്രിനിൽ, കണ്‍വീനർ എം.ബി. ഷൈനി എന്നിവർ പ്രസംഗിച്ചു. ഇന്നും തുടരുന്ന പ്രതിനിധി സമ്മേളനനത്തിന് ഉച്ചകഴിഞ്ഞ് തെരഞ്ഞെടുപ്പോടെ സമാപനമാകും.