കൊച്ചി: റബറിന്റെ താങ്ങുവില 250 ആയി ഉയര്‍ത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം സര്‍ക്കാര്‍ പാലിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് കര്‍ഷക യൂണിയന് ജില്ലാ കമ്മിറ്റിയുടെ സമര പ്രഖ്യാപന കണ്വന്ഷന് ആലുവയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സര്‍ക്കാര്‍ 175 രൂപ താങ്ങുവില നല്കികൊണ്ടിരിക്കെയാണ് 250 രൂപയെന്ന വാഗ്ദാനം എല്‍ഡിഎഫ് മുന്നോട്ടുവച്ചത്. എന്നാല്‍ നിലവിലുണ്ടായിരുന്ന താങ്ങുവില നിലനിര്‍ത്താന്‍ പോലും സര്‍ക്കാര്‍ ശ്രമിച്ചില്ല. സംസ്ഥാനത്തെ 12 ലക്ഷം ചെറുകിട റബര്‍ കര്‍ഷകരെ എല്‍ഡിഎഫ് വഞ്ചിക്കുകയായിരുന്നെന്ന് ഷിബു കുറ്റപ്പെടുത്തി. കര്‍ഷക യൂണിയന് ജില്ലാ പ്രസിഡന്റ് വിനോദ് ജോണ്‍ അധ്യക്ഷത വഹിച്ചു.
പാര്‍ട്ടി ഡെപ്യൂട്ടി ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് ജയിംസ്, ജോര്‍ജ് കിഴക്കുമശേരി, ജോണി പുളിന്തടം, ആന്റണി ഓലിയപ്പുറം, സജി തെക്കേക്കര, ജിസണ് ജോര്‍ജ്, ഏലിയാസ് പൈനാടത്ത്, ബിജു വെട്ടികുഴ, ജോസ് തൊടുമേല്, കെ.ഒ. വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.