കൊച്ചി: പശ്ചിമകൊച്ചിയിലെ മലിനജല സംസ്കരണ പദ്ധതികള്‍ ഉപേക്ഷിച്ചതോടെ എളങ്കുളത്ത് അഞ്ച് എംഎല്‍ഡി ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി കൊച്ചി കോര്പറേഷന്. 185 കോടിയുടെ പദ്ധതി അമൃത് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി നിലവിലെ സ്വീവേജ് പ്ലാന്റിനോട് ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
കൊച്ചി കോര്‍പറേഷന്റെ വാട്ടര്‍ അഥോറിറ്റിക്കാണ് നിര്‍മാണ ചുമതല. പ്ലാന്റിനൊപ്പം 30 കിലോമീറ്റര്‍ പ്രദേശത്ത് അതിന്റെ ഉപയോഗശൃംഖലയും രണ്ട് പമ്പിംഗ് സ്റ്റേഷനുകളും നിര്‍മിക്കും. എളങ്കുളത്തെ ട്രീറ്റ്മെന്റ് പ്ലാന്റിന് ശേഷി കുറവായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വമിഷന് കീഴിലുള്ള കാക്കനാട് ബ്രഹ്മപുരത്തെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലാണ് നഗരത്തിലെ കക്കൂസ് മാലിന്യം ഉള്‍പ്പടെയുള്ള മലിനജല സംസ്കരണം നടക്കുന്നത്. എളങ്കുളം പ്ലാന്റിന്റെ ശേഷി വര്‍ധിക്കുന്നതോടെ പശ്ചിമകൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ മലിനജല സംസ്കരണം ഇവിടേക്ക് മാറ്റാനാകും.
അമൃത് ഒന്നാംഘട്ടത്തില്‍ 272 കോടിയുടെ 98 പദ്ധതികള്‍ക്കാണ് 2017-18 കാലയളവില്‍ സംസ്ഥാനതല സമിതി അംഗീകാരം നല്‍കിയിരുന്നത്. അതില്‍ 151 കോടിയുടെ 80 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു.