+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ര​ക്കോ​ടി​യു​ടെ ഹാ​ഷി​ഷുമായി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

കൊ​ച്ചി: അ​ര​ക്കോ​ടി രൂ​പ വി​ല മ​തി​ക്കു​ന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. നെ​ട്ടൂ​ര്‍ പാ​റ​യി​ല്‍ സു​ജി​ല്‍ (23), പ​ന​ങ്ങാ​ട് മാ​ട​വ​ന കീ​രു​പ​റ​മ്പി​ല്‍ അ​ന്‍​സ​ല്‍ (23)
അ​ര​ക്കോ​ടി​യു​ടെ ഹാ​ഷി​ഷുമായി   യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍
കൊ​ച്ചി: അ​ര​ക്കോ​ടി രൂ​പ വി​ല മ​തി​ക്കു​ന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. നെ​ട്ടൂ​ര്‍ പാ​റ​യി​ല്‍ സു​ജി​ല്‍ (23), പ​ന​ങ്ങാ​ട് മാ​ട​വ​ന കീ​രു​പ​റ​മ്പി​ല്‍ അ​ന്‍​സ​ല്‍ (23) എ​ന്നി​വ​രെ​യാ​ണ് നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു സ​മീ​പ​ത്തെ ശ്രീ ​രാ​മാ​ന​ന്ദാ​ശ്ര​മം റോ​ഡി​ല്‍​നി​ന്ന് കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫും നോ​ര്‍​ത്ത് പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് 2.3 കി​ലോ ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​യി​ലാ​യ ര​ണ്ടു പ്ര​തി​ക​ള്‍​ക്കു​മെ​തി​രെ പ​ന​ങ്ങാ​ട്, മ​ര​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.
ആ​ന്ധ്ര​യി​ലെ ആ​ദി​വാ​സി മേ​ഖ​ല​യാ​യ അ​റ​ക്കു​വാ​ലി​യി​ല്‍​നി​ന്നാ​ണ് പ്ര​തി​ക​ൾ ഹാ​ഷി​ഷ് ഓ​യി​ല്‍ വി​ല്‍​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ചി​രു​ന്ന​ത്. ആ​ന്ധ്ര​യി​ല്‍​നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍​ഗം കൊ​ച്ചി​യി​ലെ​ത്തു​ന്ന പ്ര​തി​ക​ള്‍ ചെ​റി​യ സം​ഘ​ങ്ങ​ള്‍​ക്ക് ഹാ​ഷി​ഷ് ഓ​യി​ല്‍ വി​ല്‍​പ്പ​ന​യ്ക്കാ​യി ന​ല്‍​കും. മൂ​ന്ന് ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലി​ന് 1000 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. കൊ​ച്ചി​യി​ലെ ആ​വ​ശ്യ​ക്കാ​ര്‍ ഗൂ​ഗി​ള്‍ പേ ​വ​ഴി പ​ണം അ​യ​ച്ചു കൊ​ടു​ത്താ​ണ് ഹാ​ഷി​ഷ് ഓ​യി​ല്‍ വാ​ങ്ങി​യി​രു​ന്ന​ത്. ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പ​ണം അ​യ​യ്ക്കു​ന്ന​തി​ന് ല​ക്ഷ​ത്തി​ന് 1500 രൂ​പ വ​രെ ക​മ്മീ​ഷ​ന്‍ വാ​ങ്ങു​ന്ന ഏ​ജ​ന്‍റു​മാ​ര്‍ കൊ​ച്ചി​യി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ നാ​ഗ​രാ​ജു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ശ​ശി​ധ​ര​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ര്‍​ക്കോ​ട്ടി​ക് എ​സി​പി അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.
നോ​ര്‍​ത്ത് സി​ഐ ബ്രി​ജു കു​മാ​ര്‍, എ​സ്‌​ഐ​മാ​രാ​യ അ​ഖി​ല്‍ ദേ​വ്, ശ്രീ​കു​മാ​ര്‍, ഡാ​ന്‍​സാ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.