പെരുന്പാവൂർ: പ്രായാധിക്യത്തിലും പൗരബോധംകൊണ്ടും ചിട്ടയായ ജീവിതരീതികൊണ്ടും യുവജനങ്ങൾക്കുപോലും മാതൃകയായ കീഴില്ലത്തിന്റെ സ്വന്തം ഡാനിയൽ ചേട്ടൻ ഇനി ഓർമ.
തെരഞ്ഞെടുപ്പുകളിൽ കൃത്യമായി പോളിംഗ് ബൂത്തിലെത്തി സമ്മതിദാനം വിനിയോഗിക്കുകയും ചെറുപ്പക്കാർ പോലും ശങ്കിച്ച് നിന്നപ്പോൾ 104-ാം വയസിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ എത്തുകയും ചെയ്ത ഡാനിയേൽ ചേട്ടൻ കീഴില്ലംകാർക്ക് ഒരു മാതൃകയായിരുന്നു. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങളുമായി ഏറെ സഹകരിച്ചിരുന്ന അദ്ദേഹം കഴിഞ്ഞ ഓഗസ്റ്റ് 15 ന് കോണ്‍ഗ്രസ് കീഴില്ലം ബൂത്ത് കമ്മിറ്റി നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പതാക ഉയർത്തിയും ശ്രദ്ധ നേടി. വർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി വീട്ടിൽ പൂർണ വിശ്രമത്തിലായിരുന്നു. നാട്ടുകാരൻ കൂടിയായ യുവ സംവിധായകൻ രാഹുൽ കെ. ഷാജി സംവിധാനം ചെയ്ത രണ്ട് ഹ്വസ്വ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു.
2013ൽ പുറത്തിറങ്ങിയ കുളിസീൻ ഷോർട്ട് ഫിലിമിലും 2020ൽ പുറത്തിറങ്ങിയ മറ്റൊരു കടവിൽ ഷോർട്ട്ഫിലിമുകളിലാണ് അദ്ദേഹം അഭിനയിച്ചത്. പുകവലിക്കെതിരായ 69 എംഎം എന്ന മ്യൂസിക് ആൽബത്തിലും കീഴില്ലത്തിന്റെ ഈ മുത്തച്ഛൻ വേഷമിട്ടു. ആരോഗ്യ പരിപാലനത്തിനായി വൈകുന്നേരങ്ങളിൽ പതിവായി നടത്തശീലവും അദ്ദേഹത്തിനുണ്ടായിരുന്നു.