പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തില്‍ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകളില്‍ തെരുവുനായ ശല്ല്യം രൂക്ഷം. ആടുകളെയും കോഴികളെയും കൊന്നുതിന്നു.
കഴിഞ്ഞ ദിവസം മങ്കുഴി മാണിക്യത്താന്‍ സിബിയുടെ ആടിനെ നായകള്‍ കൊന്ന് തിന്നിരുന്നു. മലബാറി ഇനത്തില്‍പ്പെട്ട ആടിന് ഒന്നര ലിറ്റര്‍ പാല് ലഭിച്ചിരുന്നുവെന്ന് സിബി പറഞ്ഞു. സമീപ വീടുകളായ തോട്ടകര സെബാസ്റ്റ്യന്‍, ചിരപറമ്പന് ജോര്‍ജ് എന്നിവരുടെ ആടുകളെയും നായകള്‍ കടിച്ച് മുറിവേല്‍പ്പിച്ചു.
ഈ മൂന്ന് വാര്‍ഡുകളില്‍ നിരവധി ആടുകളെ ആക്രമിക്കുകയും കോഴികളെ പിടിച്ച് തിന്നുകയും ചെയ്തിട്ടുണ്ട്. ശല്യം ഇത്രയും രൂക്ഷമായിട്ട് പഞ്ചായത്തോ, മൃഗസംരക്ഷണ വകുപ്പോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. നായ ശല്ല്യത്തിന് പഞ്ചായത്ത് പരിഹാരം കാണണമെന്ന് ബിജെപി ചേരാനല്ലൂര്‍ വാര്‍ഡുകമ്മിറ്റികളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു.
രണ്ടാം വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് എം.വി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ദേവച്ചന്‍ പടയാട്ടില്‍, അവറാച്ചന് ആലുക്ക, ശശി കാട്ടുങ്ങ, വി.ടി. സോമന്, സുനില്‍കുമാര്‍ പൊന്നുംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.