വൈപ്പിൻ: സ്വകാര്യ പണമിടപാടു സ്ഥാപനത്തിന്റെ പ്രതിനിധിയും അയാളുടെ ക്വട്ടേഷൻ സംഘവും അയ്യന്പിള്ളിയിൽ റിട്ടയേർഡ് പോലീസുകാരന്റെ വീടുകയറി ആക്രമിച്ച സംഭവത്തിൽ മുനന്പം പോലീസ് ഭവനഭേദനത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദനമേറ്റ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ വെളിച്ചത്തിലുമാണ് പോലീസ് കേസെടുത്തത്. മുനന്പം സിഐ എ.എൽ. യേശുദാസന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. റിട. പോലീസുകാരനായ അയ്യന്പിള്ളി ഇത്തിത്തറ ശ്രീധരന്റെ(71) വീട്ടിൽ കയറി ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു ആക്രമണം. മകൻ പ്രേംദീപ് എട്ട് മാസങ്ങൾക്ക് മുന്പ് എടുത്ത വായ്പയുടെ തിരിച്ചടവ് വൈകിയതിനെത്തുടർന്നായിരുന്നു വീടുകയറി ആക്രമണം.