ആലങ്ങാട്: വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളിൽ കാർഷിക സംസ്കാരവും വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി വിദ്യാരംഭ ദിനത്തിൽ നീറിക്കോട് കുരീച്ചാൽ പാടശേഖരത്തിൽ കുട്ടികൾ വിത്തെറിഞ്ഞു.
കൃഷിക്ക് ഒപ്പം കളമശേരി പദ്ധതിയുടെ ഭാഗമായാണ് കൃഷി തുടങ്ങിയത്. ബീന പുരുഷന്റെ കൃഷിയിടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സുനി സജീവൻ അധ്യക്ഷയായി. എം.പി. വിജയൻ, എസ്.കെ. ഷിനു, കെ.എം. വൈശാഖ്, ദീപ ഉണ്ണികൃഷ്ണൻ, പി.എൻ. വിനോദ്, എസ്.ആർ. രാജേഷ്, പി.കെ. രമേശൻ എന്നിവർ സംസാരിച്ചു.