പൊന്നാനി: മാനസിക വെല്ലുവിളികൾകൊണ്ടു തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കായി പൊന്നാനി നഗരസഭയിൽ സംരക്ഷണ കേന്ദ്രം ഒരുക്കുന്നു. പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ന്ധ ഹാപ്പിനെസ് സെന്റർന്ധ (എമർജൻസി കെയർ ആൻഡ് റിക്കവറി സെന്റർ) എട്ടിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പി.നന്ദകുമാർ എംഎൽഎ അധ്യക്ഷനായിരിക്കും. പൊന്നാനി നഗരസഭയുടെ വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്.
ചന്തപ്പടിയിലെ പഴയ ബംഗ്ലാവ് വളപ്പിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. പൊന്നാനി നഗരസഭയും ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ബാനിയൻസ് എന്ന എൻജിഒ സംഘടനയും പൊന്നാനി ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെയും സംയുക്ത പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പാക്കപ്പെടുന്നത്. ഉദ്ഘാടനത്തിന്റെ മുന്നോടിയായി നഗരസഭയിൽ സംഘടക സമിതി യോഗം ചേർന്നു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം യോഗത്തിൽ അധ്യക്ഷനായിരുന്നു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഉൗപ്പാല, എം. ആബിദ, ടി.മുഹമ്മദ് ബഷീർ, ദി ബാനിയൻസ് ഡെപ്യൂട്ടി ഡയറക്ടർ സ്വാലിഹ്, ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് ഭാരവാഹികളായ സാലിഹ്, അക്ബർ മൂസ, ഇസിആർസി ഉപദേശക സമിതി അംഗം സി.പി.മുഹമ്മദ്കുഞ്ഞി, ഡോ.ഷമീൽ, നഗരസഭാ സെക്രട്ടറി എസ്. സജിറൂണ്‍ തുടങ്ങിയവർ പങ്കെടുത്തു.