മലപ്പുറം: ജലാശയ അപകടങ്ങളെ നേരിടാൻ ചാലിയാറിൽ മോക്ഡ്രില്ലും പരിശീലനവും സംഘടിപ്പിച്ച് മഞ്ചേരി ഫയർ ആൻഡ് റസ്ക്യു. താലൂക്ക് ദുരന്ത നിവാരണ സേനക്കാണ് ഏകദിന പരിശീലനം നൽകിയത്. മഞ്ചേരി ഫയർ ആൻഡ് റസ്ക്യു സ്റ്റേഷൻ ഒഫീസർ പ്രദീപ് പാന്പലത്ത് പരിശീലനം ഉദ്ഘാടനം ചെയ്തു. തോണി മറിഞ്ഞു എട്ടു കുട്ടികൾ മരിച്ച മൂർക്കനാട് കടവിനു സമീപത്തെ മുക്കം കടവിലാണ് ടിഡിആർഎഫ് വോളണ്ടിയർമാർക്ക് പരിശീലനം സംഘടിപ്പിച്ചത്. തോണിയോ ബോട്ടോ മറിഞ്ഞു കൂടുതൽ ആളുകൾ വെള്ളത്തിൽ പോയാൽ ഓടിയെത്തുന്ന നാട്ടുകാരും വോളണ്ടിയർമാരും നടത്തേണ്ട പ്രധാന കാര്യങ്ങളിലാണ് പരിശീലനം നൽകിയത്. അപകടത്തിൽപ്പെട്ടവരിൽ യാതൊരു സുരക്ഷാ ഉപകരണങ്ങളും കൈയിലില്ലാത്തവരുടെ അടുത്തേക്കാണ് ആദ്യമെത്തേണ്ടതെന്നും കരയിൽ നിന്നു കയർ, മറ്റു പകരണങ്ങൾ എറിഞ്ഞു കൊടുക്കേണ്ട രീതിയും മുങ്ങിപ്പോയവരെ എടുത്തു പ്രഥമശുശ്രുഷ നൽകേണ്ട രീതിയുമെല്ലാം പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
നദിയിൽ മുങ്ങി താഴുന്നവരെ എങ്ങനെ പിടികൂടാമെന്നും അവർ കയറിപ്പിടിച്ച് അപകടത്തിൽപ്പെടുന്നത് തടയാൻ എന്തെല്ലാം ചെയ്യണമെന്ന കാര്യത്തിൽ കൃത്യമായ പ്രായോഗിക പരിശീലനം നൽകി.
മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ അബ്ദുൾ ഗഫൂർ, മഞ്ചേരി ഫയർഫോഴ്സിലെ എം.വി അനൂപ്, കെ.കെ പ്രജിത്ത് എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി. കെവിവിഎസ് പ്രസിഡന്റ് നാസർ മുഖ്യാതിഥിയായിരുന്നു.
അപകടസ്ഥലത്തെ വാഹന പാർക്കിംഗ്, ആംബുലൻസ്, മറ്റു വാഹനം എത്തിക്കൽ, ആംബുലൻസിൽ സിപിആർ നൽകി കൂടെ പോകൽ അടക്കം വിവിധ കാര്യങ്ങളിലാണ് പരിശീലനവും ചർച്ചയും നടന്നത്. വോളണ്ടിയർമാരുടെ സ്വഭാവശുദ്ധീകരണത്തെക്കുറിച്ച് ലുക്മാൻ മന്പാട് ക്ലാസെടുത്തു.
ടിഡിആർഎഫ് ചീഫ് കോ-ഓർഡിനേറ്റർ ഉമറലി ശിഹാബ് പരിശീലനം നിയന്ത്രിച്ചു. ഫയർ ഓഫീസർമാരായ സി. ഷൈജു, പി.പി അബ്ദുൾ ഷമീം, കെ. ബിനീഷ്, സിവിൽ ഡിഫൻസ് അംഗങ്ങൾ തുടങ്ങിയവർ പരിശീലനത്തിൽ പങ്കെടുത്തു.
ചാലിയാറിലെ ചെറുതും വലുതുമായ വള്ളങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനു നടപടി ഉൗർജിതമാക്കുമെന്നും ഫയർ ഫോഴ്സ് അറിയിച്ചു.