മലപ്പുറം: മലപ്പുറം ഇനീഷ്യയേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ ഈസ്റ്റ,് പത്താം ക്ലാസ് ജയിച്ചവർക്ക് കമ്മ്യൂണിറ്റി പാലിയേറ്റീവ് കെയർ നഴ്സിംഗ് കോഴ്സ് പഠിക്കാൻ അവസരമൊരുക്കുന്നു. ഇന്റർവ്യൂ ഇന്നു മഞ്ചേരിയിലും 10 ന് അരീക്കോടും 12 ന് നിലന്പൂരും രാവിലെ പത്തിനു നടക്കും. ഫോണ്‍: 9497114762, 9497119411.
പാട്ടരങ്ങ് ഓണാഘോഷം സമാപിച്ചു
മഞ്ചേരി: ഹർത്താലും മറ്റു അസൗകര്യങ്ങളും മൂലം നീട്ടിവച്ച പാട്ടരങ്ങ് ഓണാഘോഷ പരിപാടിക്ക് സമാപനം. മലബാർ കൾച്ചറൽ അക്കാഡമി ചെയർമാൻ അഡ്വ. കേശവൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.വി പ്രമോദ്, ഡോ. നാരായണൻ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.
അൽ ജസീറ ചാന്പ്യൻമാർ
മഞ്ചേരി: യുവധാര ആർട്സ് ആൻഡ് സ്പോർട്സ് സങ്കടിപ്പിച്ച രഞ്ജിത്ത് മെമ്മോറിയൽ ഓൾ കേരള സോഫ്റ്റ്ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ പാലക്കാട് അൽ ജസീറ സിസി ചാന്പ്യന്മാരായി. എംസിസി മാരിയാടിനെ പതിനെട്ടു റണ്‍സിന് പരാജയപ്പെടുത്തിയാണ് അൽജസീറ ജേതാക്കളായത്.
ലഹരി വിരുദ്ധകാന്പയിൻ ഇന്നു മുതൽ
മലപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും ഇന്നു മുതൽ 20 വരെ ലഹരി വിരുദ്ധ കാന്പയിനുകൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സ്കൂളിലും പൊതുസ്ഥലങ്ങളിലും ബോധവത്ക്കരണ ക്ലാസുകൾ, നോട്ടീസ് വിതരണം, ബോധവത്ക്കരണ ബോർഡുകൾ തുടങ്ങിയ പരിപാടികൾ നടത്താൻ വ്യാപാരി വ്യവസായി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.