തിരൂർ: കോവിഡ് ഭീതിയിലായിരുന്ന കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വീടുകളിൽ മാത്രമായിരുന്ന വിജയദശമിനാളിലെ വിദ്യാരംഭം ഇത്തവണ ക്ഷേത്രസന്നിധികളിലും സംസ്കാരിക കേന്ദ്രങ്ങളിലുമായി നടന്നു. നാവിലും അരിയിലും ആദ്യാക്ഷരം കുറിച്ചു കുരുന്നുകൾ അറിവിന്റെ അക്ഷരലോകത്തേക്കു കടന്നു.
വിദ്യാരംഭത്തിനു പ്രസിദ്ധമായ തിരൂർ തുഞ്ചൻ പറന്പിൽ വലിയ തിരക്കാണനുഭവപ്പെട്ടത്. കൃഷ്ണാശിലാമണ്ഡപത്തിൽ എഴുത്താശാൻമാരായ വി. മുരളി പി.സി. സത്യനാരായണൻ, പ്രഭേഷ്കുമാർ എന്നിവരും സരസ്വതി മണ്ഡപത്തിൽ പി.കെ. ഗോപി, മണന്പൂർ രാജൻബാബു, കെ.സി. നാരായണൻ, ഡോ. സി. രാജേന്ദ്രൻ, കെ.പി. രാമനുണ്ണി, ഡോ.അനിൽ വള്ളത്തോൾ ഡോ. പി.കെ. രാധാമണി തുടങ്ങിയവരും കുഞ്ഞുങ്ങൾക്കു അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. 3145 കുരുന്നുകളാണ് ഇത്തവണ ആദ്യാക്ഷരം കുറിച്ചത്. മക്കരപ്പറന്പ : മക്കരപ്പറന്പ കുളത്തറക്കാട് വിഷ്ണുക്ഷേത്രത്തിൽ ആചാരപരമായ എഴുത്തിനിരുത്തലിനു ശേഷം താത്പര്യമുള്ളവർക്ക് കന്പ്യൂട്ടർ ഹരിശ്രീ കുറിക്കാനും ക്ഷേത്ര കമ്മിറ്റി അവസരമൊരുക്കി. ക്ഷേത്രം രക്ഷാധികാരി മങ്കുന്നം കൃഷ്ണൻ നന്പൂതിരി കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു. രാമപുരം: രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പുസ്തകപൂജയും വിദ്യാരംഭവും നടന്നു. പൂജയ്ക്ക് നാരായണൻ ഭട്ടതിരി നേതൃത്വം നൽകി.
അങ്ങാടിപ്പുറം: വള്ളുവനാട് വിദ്യാഭവനിൽ വിജയദശമി ആഘോഷ പരിപാടികൾ പ്രാർഥനാ സഭയോടെ ആരംഭിച്ചു. തുടർന്ന് സരസ്വതി അഷ്ടോത്തരശതനാമാർച്ചന നടന്നു. പ്രഫ. എം.വി. കിഷോർ കുട്ടികളെ എഴുത്തിനിരുത്തി. വിദ്യാലയത്തിലേക്കുള്ള അടുത്ത വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. ആദ്യദിനത്തിൽ എൽകെജി ഒരു ഡിവിഷനിലേക്കുള്ള അഡ്മിഷൻ പൂർത്തിയായി. വിദ്യാർഥികളുടെ സംഗീതാർച്ചനയോടെ പരിപാടികൾ അവസാനിച്ചു.
മഞ്ചേരി: നവരാത്രിയോടനുബന്ധിച്ച് മഞ്ചേരി ചിൻമയവിദ്യാലയത്തിൽ മഹാനവമി ദിനത്തിൽ മാതൃപൂജ നടത്തി. വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറ്റന്പതോളം അമ്മമാരും കുട്ടികളും ചടങ്ങിൽ സംബന്ധിച്ചു. സ്വാമി ജിതാത്മാനന്ദ നേതൃത്വം നൽകി.