വെണ്ടോർ : പ്രഭാത സവാരിക്കിറങ്ങിയ വയോധികയെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടോർ നീലങ്കാവിൽ ജോസ് ഭാര്യ എൽസി (74) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ വെണ്ടോർ മരിയ ബേക്കറി റോഡിലാണ് മൃതദേഹം കണ്ടത്. പുലർച്ചെ നാലിനാണ് വീട്ടിൽ നിന്ന് എൽസി നടക്കാനിറങ്ങിയത്. നാലരയ്ക്ക് നടക്കാനിറങ്ങിയ സമീപവാസിയായ പള്ളിവളപ്പിൽ രാവുണ്ണിയാണ് എൽസി മരിച്ച് കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.