മൂന്നാര്‍: നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്ന ഒരു കടുവ കൂട്ടിലായെങ്കിലും തോട്ടം മേഖലയിലെ ഭീതി ഒഴിഞ്ഞിട്ടില്ല. പുലികളുടെയും കടുവകളുടെയും സാന്നിധ്യം ഏറെയുള്ള എസ്റ്റേറ്റു മേഖലകളില്‍ ഒരു കടുവയെ പിടിച്ചതുകൊണ്ടു മാത്രം അപകടം ഒഴിയില്ലെന്നാണ് തൊഴിലാളികള്‍ കരുതുന്നത്.
കടുവയെ പിടികൂടിയെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥരോടു തൊഴിലാളികള്‍ തന്നെയാണ് തങ്ങളുടെ ആശങ്കകള്‍ പങ്കുവച്ചത്.
കടുവയെ പിടികൂടിയതില്‍ സന്തോഷമുണ്ടെങ്കിലും അപകടം പൂര്‍ണമായും ഒഴിയാത്ത സാഹചര്യത്തില്‍ വനംവകുപ്പ് കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. അഞ്ചു പശുക്കളെ കൊന്ന ഒന്നാം ദിവസംതന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ അന്നുതന്നെ കൂടുകള്‍ സ്ഥാപിച്ചെങ്കിലും കടുവ കുടുങ്ങിയിരുന്നില്ല. പിറ്റേന്നു മറ്റൊരിടത്തു അഞ്ചു പശുക്കളെ കൊല്ലുകയും ചെയ്തു.
റൂട്ട് മാപ്പ് തയാറാക്കി
തേക്കടിയില്‍നിന്നു വിദഗ്ധ സംഘം എത്തിയതോടെ കൂടുതല്‍ കൃത്യമായ നീക്കങ്ങൾ ആസൂത്രണംചെയ്തു. കടുവയുടെ റൂട്ട് മാപ്പ് കൃത്യമായി വിലയിരുത്തിയ സംഘം കൃത്യസ്ഥലത്തുതന്നെ കൂടു സ്ഥാപിക്കുന്നതില്‍ വിജയിച്ചു. കടുവയെ കൂട്ടിലേക്ക് ആകര്‍ഷിക്കാനായി ഒരു കന്നുകുട്ടിയെ സുരക്ഷിതമായ രീതിയില്‍ മറ്റൊരു കൂട്ടില്‍ നിര്‍ത്തിയിരുന്നു. കന്നുകുട്ടിയെ കണ്ടു കൂട്ടിനകത്തേക്കു കയറുന്ന ഉടന്‍ വാതില്‍ അടയുന്ന വിധത്തിലാണ് ക്രമീകരിച്ചിരുന്നത്. ഈ കെണിയില്‍തന്നെ കടുവ കുടുങ്ങുകയും ചെയ്തു.