ബൈസണ്‍വാലി: ബൈസണ്‍വാലി ചങ്ങനാശേരിക്കട ഭാഗത്ത് സ്വകാര്യ ഏലത്തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന അതിഥിത്തൊഴിലാളി ദേഹത്ത് മരം വീണ് മരിച്ചു. മധ്യപ്രദേശിലെ മണ്ഡല സ്വദേശി രാജു(24) ആണ് മരിച്ചത്. ചൊവ്വാഴ്ച പകലാണ് അപകടമുണ്ടായത്.
രാജുവിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. രാജാക്കാട് പോലീസ് മേൽനടപടി സ്വീകരിച്ചു.
പ്രതിഷേധ
പ്രകടനം
കട്ടപ്പന: കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജോലിയിൽ ഇരുന്ന വിമുക്തഭടനെ കൈയേറ്റം ചെയ്ത ഗുണ്ടകളെ അറസ്റ്റ് ചെയ്യാത്തത്തിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ഇടുക്കി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രകടനം നടത്തി.
ഇടുക്കി കവലയിൽനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി അമർ ജവാൻ യുദ്ധസ്മാരകത്തിൽ സമാപിച്ചു. താലൂക്ക് പ്രസിഡന്റ് ടി.പി. സ്കറിയ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.പി. വർഗീസ്, കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് ഷാജി ഏബ്രഹാം, ഇടുക്കി യൂണിറ്റ് പ്രസിഡന്റ് തോമസ് ചാലപ്പാട്ട്, കുമളി യൂണിറ്റ് പ്രസിഡന്റ് ചെറിയാൻ ജോസഫ്, സാബു മാത്യു, സുഭാഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
നെടുങ്കണ്ടം: കേരള സ്റ്റേറ്റ് എക്സ് സര്‍വീസ് ലീഗ് ഉടുമ്പന്‍ചോല താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നെടുങ്കണ്ടത്ത് നടത്തിയ പ്രതിഷേധ പ്രകടനം നടത്തി. എക്സ് സര്‍വീസ് ലീഗ് ജില്ലാ ട്രഷറര്‍ ഉണ്ണികൃഷ്ണന് നായര്‍, കെ.കെ. ഉണ്ണികൃഷ്ണന്, തങ്കപ്പന് നായര്‍, സുധാകരന്, വി.ജി. ശശി, എം.എം. ബാബു, ഗോപിനാഥന്, പി.കെ. സുരേന്ദ്രന്, സതീശന്‍പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്കി.