നെടുങ്കണ്ടം: ഒരു ഇടവേളയ്ക്കുശേഷം തൂക്കുപാലത്ത് വീണ്ടും ചന്ദനമോഷണം. തൂക്കുപാലം ചോറ്റുപാറ ചില്ലുപാറ കാരിക്കാട്ട് ജോയിപ്പന്റെ പുരയിടത്തില്‍ നിന്നിരുന്ന ചന്ദനമരമാണ് മുറിച്ച് കടത്തിയത്. 51 സെന്റിമീറ്റര്‍ ചുറ്റളവുള്ള ചന്ദനമരം മുകള്ഭാഗം കെട്ടിനിര്‍ത്തിയ നിലയിലാണ്. കാതല്‍ ഉള്‍പ്പെടുന്ന അടിഭാഗം രണ്ട് മീറ്ററോളം മോഷ്ടാക്കള്‍ അപഹരിച്ചു. കല്ലാര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസില്‍നിന്നു ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചു.
കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ 11 ചന്ദനമരങ്ങളാണ് മേഖലയില്‍നിന്നു മുറിച്ച് കടത്തിയത്. തൂക്കുപാലം, പ്രകാശ് ഗ്രാം, കുരുവിക്കാനം, ബാലഗ്രാം മേഖലകളിലാണ് ചന്ദന മോഷ്ടാക്കള്‍ വിഹരിക്കുന്നത്.
അഞ്ചുമാസം മുമ്പ് രാമക്കല്മേട്ടില്നിന്നു 18 ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു തുമ്പും വനംവകുപ്പിന് ഇതുവരെയും ലഭിച്ചില്ല.