ചെറുതോണി: മുരിക്കാശേരി പാവനാത്മ കോളജിൽ രജിസ്ട്രേഡ് പൂർവവിദ്യാർഥി കൂട്ടായ്മ. ഇതിന്റെ ആദ്യ ജനറൽ ബോഡി യോഗം കോളജിൽ നടന്നു. പാവനാത്മ അലുമിനി അസോസിയേഷൻ മുരിക്കാശേരി എന്ന സംഘടന ഇനി പാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടും.
കഴിഞ്ഞ 40 വർഷത്തിനിടെ 50,000ത്തോളം വിദ്യാർഥികളാണ് പാവനാത്മയിൽനിന്നു പുറത്തിറങ്ങിയത്. ഇതിൽ ബഹുഭൂരിപക്ഷം വിദ്യാർഥികളും വിവിധ രാജ്യങ്ങളിൽ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ ജോലിചെയ്യുന്നവരാണ്. ഇവരെ ഉൾപ്പെടെ മുഴുവൻ പൂർവവിദ്യാർഥികളെയും ഒരുമിച്ചുചേർത്ത് ഒരു രജിസ്ട്രേഡ് സംഘടനായി പാം പ്രവർത്തിക്കും.
കോളജിൽ കൂടിയ ജനറൽ ബോഡി യോഗം കോളജ് പ്രിൻസിപ്പൽ റവ. ഡോ. ബെന്നിച്ചൻ സ്കറിയ ഉദ്ഘാടനം ചെയ്തു.
പാമിന്റെ പ്രസിഡന്റായി റവ. ഡോ. ബെന്നിച്ചൻ സ്കറിയയും വൈസ് പ്രസിഡന്റായി വൈസ് പ്രിൻസിപ്പൽ സജി കെ. ജോസും തെരെഞ്ഞെടുക്കെപെട്ടു.
ജനറൽ സെക്രട്ടറിയായി റോസൻ പി. ജോൺ, സെക്രട്ടറിയായി കൊമേഴ്സ് വിഭാഗം അധ്യാപകൻ ഷാജി തോമസ്, വൈസ് പ്രസിഡന്റുമാരായി നിഷ ആന്റണി, അഡ്വ. ജിജോ ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു.