കട്ടപ്പന: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വാർഷിക പൊതുയോഗവും പുരസ്കാര വിതരണവും ഹിൽ ടൗൺ ഓഡിറ്റോറിയത്തിൽ നടന്നു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ ടി. ജോയ് ഉദ്ഘാടനം ചെയ്തു.
പൊതുയോഗത്തോടനുബന്ധിച്ച് ബിസിനസ് എക്സലൻസ് അവാർഡുകളും മറ്റ് ഇതര പുരസ്കാരങ്ങളും വിതരണം ചെയ്തു. യൂത്ത് വിംഗിന്റെ വനിതാ വിഭാഗ രൂപീകരണവും നടന്നു. കട്ടപ്പന യൂത്ത് വിംഗ് പ്രസിഡന്റ് സിജോമോൻ ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിത് സുകുമാരൻ, ട്രഷറർ എ.കെ. ഷിയാസ്, മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ.പി. ഹസൻ എന്നിവർ പ്രസംഗിച്ചു.
പുതിയ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എം.കെ. തോമസ് നിർവഹിച്ചു.
വനിതാ വിംഗ് ഉദ്ഘാടനം കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ നിർവഹിച്ചു. ബിസിനസ് യൂത്ത് ഐക്കൺ അവാർഡ് ജലധാര കോർപറേഷൻ എംഡി ബിജു ജലധാരക്ക് സംസ്ഥാന പ്രസിഡന്റ് ജോജിൻ ടി. ജോയ് സമ്മാനിച്ചു. സിബി കൊല്ലംകുടിയിൽ പൊന്നാട അണിയിച്ചു. ബിസിനസ് എക്സലന്റ് അവാർഡ് പൊന്നൂസ് ട്രെയിനിംഗ് കമ്പനി എംഡി ചന്ദ്രശേഖറിന് സമ്മാനിച്ചു.
നാടക, സിനിമതാരം ജയ കുറുപ്പ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സനോൺ സി. തോമസ്, സാംസ്കാരിക വകുപ്പ് ജില്ലാ കോ-ഓർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട എസ്. സൂര്യലാൽ, സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ദുർഗ മനോജ് എന്നിവരെ ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
സ്നേഹനിധി സഹായ പദ്ധതിയുടെ ഉദ്ഘാടനം സാജൻ ജോർജ് കോട്ടയംകട ടെക്സ്റ്റൈൽസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.വി. സജീവിന് നൽകി നിർവഹിച്ചു.
സിജോമോൻ ജോസ് പ്രസിഡന്റും എ.കെ. ഷിയാസ് വൈസ് പ്രസിഡന്റും അജിത് സുകുമാരൻ സെക്രട്ടറിയും ശ്രീധർ ഭാരത് ട്രഷറുമായുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു.