തൊടുപുഴ: വിഷരഹിത ആഹാരം ജനങ്ങളുടെ ആരോഗ്യത്തിനും ദിവ്യം പാലിയേറ്റീവിന്റെ ഉന്നമനത്തിനും എന്ന ലക്ഷ്യത്തോടെ ഡി ഫ്രഷ് എന്ന പേരിൽ മുതലക്കോടത്ത് പ്രവർത്തിക്കുന്ന വിഷരഹിത സമുദ്ര, കായൽ, വളർത്തു മത്സ്യങ്ങൾ ലഭിക്കുന്ന ഫിഷ് ഹബ്ബ് ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുത്ത് വിജയപാതയിൽ മുന്നേറുന്നു. ഫോർമാലിൻ പോലെയുള്ള രാസപദാർഥങ്ങൾ ചേർത്ത മത്സ്യം ഭക്ഷിക്കുന്നതുമൂലം ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതര ഭീഷണി ഉയരുന്ന സാഹചര്യത്തിൽ വിഷരഹിത മത്സ്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനാണ് മൈലക്കൊന്പ് ദിവ്യം ഫൗണ്ടേഷൻ മത്സ്യസ്റ്റാൾ ആരംഭിച്ചത്.
ഇവിടുത്തെ സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനായി വിഷരഹിത മത്സ്യങ്ങൾക്കൊപ്പം മാംസവും മറ്റ് ആഹാര വസ്തുക്കളും വീടുകളിൽ എത്തിച്ചുനൽകുന്ന ഹോം ഡെലിവറി സംവിധാനവും ഇതോടൊപ്പം നടപ്പിലാക്കുന്നുണ്ട്. മുതലക്കോടത്തുനിന്ന് 30 കിലോമീറ്റർ ചുറ്റളവിലാണ് ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
മത്സ്യ കർഷകരിൽനിന്നു നേരിട്ടു വാങ്ങുന്ന മത്സ്യങ്ങളും മായം കലരാതെ ഡി ഫ്രഷിലൂടെ ഉപഭോക്താക്കളിലെത്തിക്കുന്നു. ഹോം ഡെലിവറി ഓർഡറുകൾ 9745001612 എന്ന വാട്സ്ആപ്പ് നന്പറിൽ വ്യക്തിപരമായ മെസേജ് ആയോ ഫോണിൽ വിളിച്ചോ ബുക്ക് ചെയ്യാവുന്നതാണ്.
ഡിഫ്രഷിൽനിന്നും ഹോം ഡെലിവറിയിൽനിന്നും ലഭിക്കുന്ന വരുമാനം ദിവ്യം പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്.
സമൂഹത്തിലെ അശരണരും ദുരിതമനുഭവിക്കുന്നവരുമായ പ്രായമായവരും രോഗികളുമായിട്ടുള്ള ആളുകളുടെ മാനസിക, ശാരീരിക ആരോഗ്യ പരിപാലനം ലക്ഷ്യമിട്ട് കുമാരമംഗലം പഞ്ചായത്തിൽ അഞ്ചു വർഷം മുൻപ് ആരംഭിച്ച ദിവ്യം മൊബൈൽ പാലിയേറ്റീവ് കെയർ ഇന്ന് തൊടുപുഴ - മുതലക്കോടം മേഖലകളിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുകയാണ്. സുമനസുകളായ നല്ല ആളുകളുടെ സഹകരണത്തോടൊപ്പം കുമാരമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രം, തൊടുപുഴ താലൂക്ക് ആശുപത്രി, ഇടുക്കി ജില്ലാ പാലിയേറ്റീവ് യൂണിറ്റ്, തൊടുപുഴ - മുതലക്കോടം മേഖലയിലെ സ്വകാര്യ ആശുപത്രികൾ എന്നിവയുടെ സഹകരണത്തോടുംകൂടിയാണ് ദിവ്യം പാലിയേറ്റീവ് കെയർ പ്രവർത്തിക്കുന്നത്.
ദിവ്യം ഫൗണ്ടേഷന്റെ ഭാവി സ്വപ്നങ്ങളിൽ ഒന്ന് തൊടുപുഴ - മുതലക്കോടം മേഖലയിൽ ഒരു പാലിയേറ്റീവ് സെന്റർ ആരംഭിക്കാനും ഫൗണ്ടേഷന്റെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനുമാണ്. ഈ സംരംഭത്തിന് സുമനസുകളുടെ സഹകരണം തേടുകയാണ് അധികൃതർ. ഡയറക്ടർ, ദിവ്യം ഫൗണ്ടേഷൻ. 09745001619