തൃശൂർ: യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാൻ കേന്ദ്ര സംസ്ഥാന ഗവണ്മെന്റ്കൾ നൂതന പദ്ധതികൾ ആവിഷ് ക്കരിക്കുവാൻ തയ്യാറാകണം എന്ന് കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ ജോസഫ് ആവശ്യപ്പെട്ടു. തൃശൂർ ജില്ലാ നേതൃത്വ സംഗമം ടി. എം. ജേക്കബ് മെമ്മോറിയൽ ഹാളിൽ വെച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആൽബിൻ പ്ലാക്കൽ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ. ഗിരിജൻ, പാർട്ടി ജില്ലാ പ്രസിഡണ്ട് പി. എം. ഏലിയാസ്, സോമൻ കൊളപ്പാറ, വസന്തൻ ചിയ്യാരം, കെ. എം. ജയന്തി, ശാലിനി സുകുമാരൻ, സുനിൽ. കെ. സി. വിഷ്ണു തുടങ്ങിയവർ പ്രസംഗിച്ചു.