കൊടുങ്ങല്ലൂർ: ഗാർഹിക സഭയെ നവീകരിക്കുവാൻ കുടുംബങ്ങൾ തന്നെ മുന്നോട്ടുവരുന്ന കപ്പിൾസ് മിനിസ്ട്രി രൂപതയ്ക്ക് അനിവാര്യമാണെന്ന് കോട്ടപ്പുറം രൂപത വികാരി ജനറാൾ മോണ്‍. ആന്റണി കുരിശിങ്കൽ. കോട്ടപ്പുറം വികാസിൽ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബങ്ങൾക്കു ശ്രദ്ധയും കരുതലും നൽകുന്നതിന് കപ്പിൾസ് മിനിസ്ടിയിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശേരി അധ്യക്ഷത വഹിച്ചു. രൂപതയിലെ പല ഇടവകകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അന്‍പതോളം കുടുംബങ്ങൾ ഒരുമിച്ച് കൂടിയ സെമിനാറിന് തൃശൂർ അതിരൂപതയിലെ കുടുംബങ്ങളുടെ സമർപ്പിത സമൂഹമായ ലീജിയൻ ഓഫ് അപ്പസ്തോലിക് ഫാമിലീസ്(ലോഫ്) അംഗങ്ങളായ ഡോ. ജോർജ് ലിയോണ്‍സ് & അനി ടീച്ചർ, ഡോ.ടോണി ജോസഫ് & ഡോ. സുനി, സിത്താർ&റെൻസി, കെസിബിസി പ്രോ ലൈഫ് സംസ്ഥാന ജനറൽ സെക്രട്ടറിയും ലോഫംഗവുമായ ജെയിംസ് & ജെസി, ഡോ. ജോണി & ഡോ. ബെറ്റ്സി, രാജു & സൗമ്യ എന്നീ ഏഴു ലോഫ് കുടുംബങ്ങളാണു നേതൃത്വം നൽകിയത്. ബ്രിസ്റ്റോ & റീനയും സ്വാഗതം ആശംസിച്ചു.
ഫാമിലി അപ്പസ്തോലേറ്റ് സെക്രട്ടറി സിസ്റ്റർ ബിനു പെരേര നന്ദിയും പറഞ്ഞു.