വഴിയന്പലം: ദേശീയപാത 66 കയ്പമംഗലം കാളമുറി സെന്ററിൽ നിയന്ത്രണംവിട്ട കാർ കലുങ്കിലിടിച്ച് ഒരാൾക്കു പരിക്ക്.
കാറിലുണ്ടായിരുന്ന ആലപ്പുഴ മാവേലിക്കര സ്വദേശി ദിവ്യ മനോജ്(36)നാണ് പരിക്കേറ്റത്. ഇവരെ 108 ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ എആർ മെഡിക്കൽസിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം.
ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടിയതാണ് വാഹനം നിയന്ത്രണം തെറ്റാൻ കാരണം. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മാവേലിക്കരയിലേക്കു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.