ആളൂർ: കടുത്ത വേനലിൽ പോലും തെളിനീരിന്റെ നിറസമൃദ്ധിയുണ്ടായിരുന്ന ആളൂർ കദളിചിറ നവീകരണമില്ലാതെ നാശത്തിന്റെ വക്കിൽ.
അഞ്ചേക്കറോളം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ചിറ ചണ്ടിയും പുല്ലും നിറഞ്ഞ് കിടക്കുകയാണിപ്പോൾ. ആളൂർ പഞ്ചായത്തിന്റെ പകുതിയിലേറെ പ്രദേശത്തേക്ക് കുടിവെള്ളം പന്പുചെയ്യുന്നത് ഈ ചിറയെ ആശ്രയിച്ചാണ്. ചിറയുടെ ഒരു ഭാഗത്ത് കുടിവെള്ള പദ്ധതിയുടെ കിണറും പന്പ് ഹൗസും സ്ഥാപിച്ചിട്ടുണ്ട്. ഉറുന്പൻകുന്നിൽ സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയിലക്ക് പന്പുചെയ്യപ്പെടുന്ന വെള്ളം കൊന്പൊടിഞ്ഞാമാക്കൽ, ആനത്തടം, എടത്താടൻ കവല, ഉറുന്പൻകുന്ന്, ആളൂർ ജംഗ്്ഷൻ തുടങ്ങിയ മേഖലയിലാണ് വിതരണം ചെയ്യപ്പെടുന്നത്.
ചാലക്കുടി നഗരസഭയുടെ ചില പ്രദേശങ്ങളിലേക്കും ഇവിടെ നിന്ന് കുടിവെള്ളം എത്തുന്നുണ്ട്. ആനത്തടം പ്രദേശത്തേക്ക് ജലസേചനത്തിന് വെള്ളം എത്തിക്കുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും ചിറയുടെ മറ്റൊരുവശത്ത് സ്ഥാപിച്ചിട്ടുണ്ട്. സമീപത്തു കൂടി കടന്നു പോകുന്ന ചാലക്കുടി ഇറിഗേഷൻ വലതുകനാലിൽ നിന്ന് ചിറയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള സംവിധാനവും നിലവിലുണ്ട്.
വർഷങ്ങളോളം ചണ്ടിയും പുല്ലും നിറഞ്ഞ് നാശത്തിന്റെ വക്കിൽ കിടന്നിരുന്ന കദളിചിറയിൽ രണ്ടുവർഷം മുന്പ് ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ 15 ലക്ഷം രൂപ ചെലവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. എന്നാൽ ചിറ വീണ്ടും പുല്ലുമൂടി ശോച്യാവസ്ഥയിലായി. ചിറക്കു ചുറ്റുമുള്ള സ്ഥലത്തിന്റെ കുറേ ഭാഗം അന്യധീനപ്പെട്ടത് പിന്നീട് പഞ്ചായത്ത് ഇടപെട്ട് ഒഴിപ്പിച്ചെടുക്കുകയും കരിങ്കൽകെട്ടി സംരക്ഷിക്കുകയും ചെയ്തിരുന്നു.
സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചിറയുടെ കരയിൽ സ്ഥാപിച്ച സിമന്റു ബഞ്ചുകൾ ഇടിഞ്ഞും കാടുമൂടിയും കിടക്കുകയാണ്. പൂർവികർ സമ്മാനിച്ച കദളിചിറയിലെ ജലസന്പത്ത് കാത്തുസൂക്ഷിക്കാനും ചിറയും പരിസരവും സൗന്ദര്യവൽക്കരിക്കാനും നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.