+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാ​ർ​മ​ണി സം​ഗീ​ത പു​സ്ത​കോ​ത്സ​വം

തൃ​ശൂ​ർ: ഹാ​ർ​മ​ണി സം​ഗീ​ത പു​സ്ത​കോ​ത്സ​വം നാ​ളെ മു​ത​ൽ ഏ​ഴുവ​രെ സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ക്കും. നാ​ളെ രാ​വി​ലെ 10 ന് ​ആ​രം​ഭി​ക്കും. വൈ​കീട്ട് 4.44 ന് ​സം​ഗീ​ത സം​വി​ധാ​യ​ക​ൻ പി.​ജെ.​ ബേ
ഹാ​ർ​മ​ണി സം​ഗീ​ത പു​സ്ത​കോ​ത്സ​വം
തൃ​ശൂ​ർ: ഹാ​ർ​മ​ണി സം​ഗീ​ത പു​സ്ത​കോ​ത്സ​വം നാ​ളെ മു​ത​ൽ ഏ​ഴുവ​രെ സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ക്കും.
നാ​ളെ രാ​വി​ലെ 10 ന് ​ആ​രം​ഭി​ക്കും. വൈ​കീട്ട് 4.44 ന് ​സം​ഗീ​ത സം​വി​ധാ​യ​ക​ൻ പി.​ജെ.​ ബേ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഗീ​ത പു​സ്ത​ക ര​ച​യി​താ​ക്ക​ൾ, സം​ഗീ​ത പു​സ്ത​ക പ്ര​സാ​ധ​ക​ർ എ​ന്നി​വ​രെ അ​നു​മോ​ദി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
മി​ക​ച്ച സം​ഗീ​ത പു​സ്ത​ക​ങ്ങ​ൾ​ക്കു പു​ര​സ്കാ​ര​വും ന​ൽ​കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ സം​ഗീ​ത പ​രി​പാ​ടി​ക​ൾ, പ്ര​ഭാ​ഷ​ണം, സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സെ​ഷ​ൻ, സം​ഗീ​ത സം​ബ​ന്ധി​യാ​യ കൗ​തു​ക വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​നം എ​ന്നി​വ​യും ന​ട​ക്കും.
ഹാ​ർ​മ​ണി സ്കൂ​ൾ ഓ​ഫ് മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ ജി​മ്മി മാ​ത്യു, പ്ര​ഫ. സി.​എ.​ ഈ​നാ​ശു, എം.​ആ​ർ.​ രാ​ധാ​കൃ​ഷ്ണ​ൻ, മ​ധു ആ​ന​ല്ലൂ​ർ, കെ.​എ. റി​യാ​സ് എ​ന്നി​വരും പ​ത്ര​ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.