എടനാട് : വിജ്ഞാനപീഠം സ്കൂളിൽ ലഹരി വിരുദ്ധ സെമിനാറും ക്ലാസും സംഘടിപ്പിച്ചു. ആലുവ വുമൺ സിവിൽ എക്സൈസ് ഓഫീസർ എം.വി. ജിജിമോൾ ക്ലാസുകൾ നയിച്ചു. സ്കൂൾ മാനേജർ റവ. ഡോ. ബിന്റോ കിലുക്കൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
വിജ്ഞാനപീഠം ഇഎംഎച്ച്എസ്, വിജ്ഞാനപീഠം പബ്ലിക് സ്കൂളുകൾ എന്നിവിടങ്ങളിൽനിന്നായി 600 ഓളം കുട്ടികൾ സെമിനാറിൽ പങ്കെടുത്തു. ലഹരി ഉപയോഗം തടയാനും അതേക്കുറിച്ച് അവബോധം സൃഷ്ടിക്കുവാനുമായി സ്കൂളുകളിൽ ക്ലാസ് തലത്തിൽ സ്ക്വാഡ് രൂപീകരിച്ചു. നാടിന് ആപത്തായ ലഹരിക്കെതിരെ പഞ്ചായത്തു തല ത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന ലഹരിയെന്ന വിപത്തിനെതിനെതിരെ മുന്നേറുമെന്ന് എല്ലാവരും പ്രതിജ്ഞയെടുത്തു.വിജ്ഞാനപീഠം ഇഎംഎച്ച്എസ് പ്രധാനധ്യാപിക ഫ്രിനിമോൾ പോൾദാസ്, വിജ്ഞാനപീഠം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽബിനിത ജയോ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.