ആലുവ: ലോക വയോജനദിനത്തിന്റെയും കേരളത്തിൽ അഗതിശുശ്രൂഷക്ക് തുടക്കം കുറിച്ച ധന്യൻ വർഗീസ് പയ്യപ്പിള്ളി അച്ചന്റെ 93മത് ചരമവാർഷികത്തിന്റെയും ഭാഗമായി വയോജനങ്ങളെ ആദരിച്ചു. അസോസിയേഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റ് സുഹൃത് സദൻ എസ്ഡിയുടെ കീഴിലെ 16 സ്ഥാപനങ്ങളിലെ അന്തേവാസികളെയും സുഹൃത് വയോജന സ്വാശ്രയ സംഘങ്ങളെയും ഉൾപ്പെടുത്തി ആലുവ ടൗൺ ഹാളിൽ 'ആദരം' എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങ് ബെന്നി ബെഹന്നാൻ എം പി ഉദ്ഘാടനം ചെയ്തു.
എസ്ഡി ജനറൽ കൗൺസിലർ സിസ്റ്റർ പൗളിൻ തെരേസ് അധ്യക്ഷപ്രസംഗം നടത്തി. തെന്നിന്ത്യൻ സിനിമാ താരം അമല പോൾ മുഖ്യാതിഥിയായി. ചടങ്ങിൽ വനിതാ സംരംഭമായ പേപ്പർ ബാഗ് യൂണിറ്റിന്റെ ആദ്യ വിൽപ്പന മാനേജർ പ്രിജി പ്രിൻസന് നൽകി അൻവർ സാദത്ത് എംഎൽഎ നിർവഹിച്ചു. സുഹൃത് ലൂമാർട്സിന്റെ വെബ്സൈറ്റ് ലോഞ്ചിംഗ് ജെബി മേത്തർ എംപി നിർവഹിച്ചു.
ആലുവ നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ, ഫാ. പോൾ വി. മാടൻ, എസ്ഡിഎസ്എസ് പ്രസിഡന്റ് അഡ്വ ജോസഫ്, അബ്ദുൽ ഖാദർ, ദിവ്യ മുണ്ടക്കൽ എന്നിവർ പ്രസംഗിച്ചു.