അങ്കമാലി: അയ്യമ്പുഴ പഞ്ചായത്തിലെ ചുള്ളിയിൽ പ്രവര്‍ത്തിക്കുന്ന നവോദയ വയോജന പുരുഷസംഘത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. കാലടി സിവില്‍ എക്സൈസ് ഓഫീസര്‍ കെ.ജെ.ധന്യ നയിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസോടെ ആരംഭിച്ച വാര്‍ഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിമോള്‍ ബേബി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എ.ഡി.ഉമ്മച്ചന് അധ്യക്ഷനായിരുന്നു. ചുള്ളി സെന്റ് ജോര്‍ജ് ഇടവക വികാരി ഫാ. ജോസഫ് ഡി പ്ലാക്കല്‍, ഫാ. പ്രവീണ്‍ മണവാളന് എന്നിവര്‍ വയോജനദിന സന്ദേശം നല്കി.
സംഘത്തിന്റെ രക്ഷാധികാരിയും പന്ത്രണ്ടാം വാര്‍ഡ് മെമ്പറുമായ വര്‍ഗീസ് മാണിക്കത്താന് സംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു വിവരിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഒ.വര്‍ഗീസ്, ജോയി മൈപാൻ, ബ്ലോക്ക് മെമ്പര്‍ ബിജു കാവുങ്ങ, പതിനൊന്നാം വാര്‍ഡ് മെമ്പര്‍ മേരി ജോണി, സഹകരണ ബാങ്ക് പ്രസിഡന്റ് എം.സി.ജോസ്, ചാക്കോ വര്‍ഗീസ്, സിഡിഎസ് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്, ജോയ് മാടന്, പ്രിന്‍സ് പോള്‍, പൗലോസ് കാച്ചപ്പള്ളി, വര്‍ഗീസ് പുതുശേരി, ഫ്രാന്‍സിസ് കിഴക്കയില്‍ എന്നിവര്‍ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ എ.യു.റെജിയെയും സിഐഎസ്ഇ ദേശീയ ഫുട്ബോള്‍ ഫൈനലില്‍ പങ്കെടുത്ത ജോയ്സ് മാണിക്കത്താനെയും ചടങ്ങില്‍ ആദരിച്ചു. സംഗീതസംവിധായകന് ഹിമഗിരിയുടെ നേതൃത്വത്തില്‍ ഗാനമേളയും ഉണ്ടായിരുന്നു.