ആലുവ: വിവാദമായ കിൻഫ്ര കുടിവെള്ള പദ്ധതിക്കെതിരെ സിപിഐ, എൻസിപി എന്നീ ഇടതുമുന്നണി ഘടകകക്ഷികളും പ്രതിപക്ഷത്തോടൊപ്പം സമരരംഗത്ത്. എടത്തല ഗ്രാമപഞ്ചായത്തിൽപ്പെട്ട നൊച്ചിമയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചു. സി.പി.എം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ പദ്ധതിക്കെതിരെ യോഗത്തിൽ പ്രതികരിച്ചു.
വീതി കുറഞ്ഞ റോഡുകളുടെ മധ്യഭാഗം വെട്ടിപ്പൊളിച്ച് വലിയ ഭൂഗർഭ കുഴലുകൾ സ്ഥാപിക്കുന്ന പദ്ധതിയിൽനിന്നു സർക്കാർ പിൻമാറണമെന്ന് സിപിഐ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. റൈജ അമീർ യോഗത്തിൽ ആവശ്യപ്പെട്ടു. ഭരണകൂടത്തിനോ വകുപ്പ് തല ഉദ്യോഗസ്ഥർക്കോ കിൻഫ്ര കുടിവെള്ള പദ്ധതി ആർക്ക് വേണ്ടിയാണെന്ന് അറിയില്ലെന്നും ജില്ലാ പഞ്ചായത്തംഗം ആരോപിച്ചു.
വൻതോതിൽ പെരിയാറിൽ നിന്ന് ജലം ഊറ്റിയെടുക്കുന്ന പദ്ധതിയുടെ ദുരൂഹത മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടു. യോഗത്തിൽ വി.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. കുടിവെള്ള പൈപ്പ് കടന്നു പോകുന്ന കീഴ്മാട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുഖം മുതൽ എടത്തല ഗ്രാമ പഞ്ചായത്തിലെ മണലിമുക്ക് വരെയുള്ള ജനങ്ങളെ സംഘടിപ്പിച്ച് ജനകീയ മുന്നേറ്റത്തിനും യോഗം തീരുമാനിച്ചു. കോൺഗ്രസ്, ബിജെപി, മുസ്ലീം ലീഗ്, എൻസിപി പ്രതിനിധികളും സാമൂഹിക സംഘടനാ പ്രവർത്തകരും പ്രസംഗിച്ചു.