കാലടി : യുവാക്കളിലെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ സാമൂഹ്യ ജാഗ്രത സന്ദേശമുണർത്തി കാലടി ഈവനിംഗ് പ്ലയേഴ്സ് ശങ്കര കൂട്ടായ്മ സംഘടിപ്പിച്ച ദ്വിദിന ഫ്ലഡ്ലൈറ്റ് ടൂർണമെന്റ് സമാപിച്ചു.
മറ്റൂർ പൊതിയക്കരയിലെ ആന്റൺസ് ടർഫ് മൈതാനിയിൽ 16 ടീമുകളാണ് ടൂർണമെന്റിൽ മത്സരിച്ചത്. ഫൈനലിൽ ഇടപ്പള്ളി കവാനീസ് എഫ്സി കാലടി പെരിയാർ റൈസിനെ പരാജയപ്പെടുത്തി ജേതാക്കളായി. വിജയികൾക്ക് കീർത്തി നിർമ്മൽ റൈസ് വക 15,001 രൂപയും എവറോളിംഗ് ട്രോഫിയും, റണ്ണേഴ്സ് ടീമിന് വർക്കി മൂലൻ എയ്ഞ്ചൽ ഫ്ലക്സ് വക 10,001 രൂപയും എവറോളിംഗ് ട്രോഫിയും സമ്മാനിച്ചു.
കാലടി എസ്ഐ പോളച്ചൻ ട്രോഫികൾ വിതരണം ചെയ്തു.