മൂവാറ്റുപുഴ: ഛായാഗ്രാഹകൻ സന്ദീപ് മാറാടിയുടെ അർധനാരി ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി. തമിഴ്നാട് കൂവാഗത്തു നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ ട്രാൻസ്ജെൻഡർ ഉത്സവത്തിൽനിന്നു പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. 18 ദിവസം നീണ്ടുനിൽക്കുന്ന കൂവാഗം കുട്ടാണ്ടവർ ഉത്സവത്തിൽ ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള ലക്ഷക്കണക്കിന് ട്രാൻസ്ജെൻഡർമാരാണ് ഒത്തുകൂടുന്നത്. അവിടെ അവരോടൊപ്പം ദിവസങ്ങൾ താമസിച്ചാണ് സന്ദീപ് ചിത്രങ്ങൾ പകർത്തിയത്. ആചാരങ്ങളിലധിഷ്ഠിതമായി ഒരു രാവുകൊണ്ട് മിന്നി മറയുന്ന ദാന്പത്യ സാക്ഷാത്കാരത്തിന്റെയും വേർപിരിയിലിന്റെയും ഭാവപകർച്ചകളാണ് ചിത്രങ്ങളിലൂടെ സന്ദീപ് പറയാൻ ശ്രമിക്കുന്നത്.
മുൻതലമുറ കാമറകളുടെ പ്രദർശനവും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ മാറാടി യൂണിറ്റ് വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്. സമ്മേളനം മേഖലാ പ്രസിഡന്റ് ജോമറ്റ് മാനുവൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.കെ. അനിൽ അധ്യക്ഷത വഹിച്ചു.
ജോണി പെരുന്പല്ലൂർ, ഇ.കെ. അവറാച്ചൻ, ടോമി മാത്യു, പി.എസ്. അജിമോൻ, വിഷ്ണു രാജൻ, അനൂപ് ശിവൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വി.കെ. അനിൽ (പ്രസിഡന്റ്), സണ്ണി മാതാളി (വൈസ് പ്രസിഡന്റ്), വിഷ്ണു രാജൻ (സെക്രട്ടറി), സന്ദീപ് മാറാടി (ജോയിന്റ് സെക്രട്ടറി), അഖിൽ ബാലാജി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.